കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കാസർഗോഡ് ജില്ലയിൽ ഹൊസ്ദുർഗ് താലൂക്കിൽ പ്രവർത്തിക്കുന്ന
സുപ്രധാന കാർഷിക വായ്‌പ്പാ സംഘമാണ് ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക്. ഈ സംഘം 10.06.1913 ഐക്യ നാണയ സംഘം അഥവാ
ഹൊസ്ദുർഗ് സർവീസ് സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെടുകയും 21.09.1913ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുള്ളതാണ്. 1946ൽ
അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി , 1953 ൽ ഹൊസ്ദുർഗ് കോ ഓപ്പറേറ്റീവ് ടൌൺ ബാങ്കായും 1958ൽ ഹൊസ്ദുർഗ് സഹകരണ ബാങ്കായും
പ്രവർത്തിച്ച് 26.11.1962 മുതലാണ് സർവീസ് സഹകരണ ബാങ്ക് എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.
ഹൊസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് നഗര സഭയുടെ കീഴിലുള്ള 5,6,12,13,14,15,16,17,18,19,20,26,27,28,29,30,31,32,33,34,35,36,37,38,39,40,41,42,43
വാർഡുകൾ പ്രവർത്തന
പരിധിയുള്ള ഈ ബാങ്ക് കഴിഞ്ഞ 110 വർഷമായി കാഞ്ഞങ്ങാട് പട്ടണത്തിന്റെ പ്രധാന ധനകാര്യ സ്ഥാപനമായി നിലകൊള്ളുകയാണ്.
ബാങ്കിന്റെ മെയിൻ ബ്രാഞ്ച് ഉൾപ്പെടെ 5 ബ്രാഞ്ചുകളാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിൽ പ്രവർത്തിക്കുന്ന ബാങ്കിനുള്ളത്. കാഞ്ഞങ്ങാട് നഗര സഭയിലെ ഹൊസ്ദുർഗ്,കാഞ്ഞങ്ങാട്
വില്ലേജിൽ വ്യാപിച്ചു കിടക്കുന്ന വിശാലമായ പ്രവർത്തന പരിധിയിൽ ആറങ്ങാടി , പടന്നേക്കാട് , കല്ലൂരാവി , പുതിയകോട്ട , കാഞ്ഞങ്ങാട് ടൌൺ എന്നിവിടങ്ങളിൽ ശാഖകളും
പ്രവർത്തിക്കുന്നുണ്ട്. ബാങ്കിന്റെ രണ്ടു ശാഖകളിൽ കർഷകർക്കാവശ്യമായ രാസ ജൈവ വളങ്ങൾ വിതരണം ചെയ്യുവാനുള്ള വളം ഡിപ്പോയും കൂടാതെ നീതി മെഡിക്കൽ സ്റ്റോറും,ആംബുലൻസ് സർവിസും പ്രവർത്തിക്കുന്നുണ്ട്
Puthiyakotta,Kanhangad (PO), Kasaragod (Dist) -671315
Contact-0467 2204519
Ground Floor Head Office Kanhangad (PO), Kasaragod (Dist) -671315
Contact-0467 2209332
Kooliyankal Junction Kanhangad (PO), Kasaragod (Dist) -671315
Contact-0467 2201919
Near Old Railway gate, Padnekkad Padnekkad(PO), Via Nileshwar, Kasaragod (Dist) -671314
Contact-0467 2280487
Kanhangad South (PO) Kasaragod (Dist) -671531
Contact-0467 2205011